ഒബാമ താജും സുവര്‍ണക്ഷേത്രവും സന്ദര്‍ശിക്കില്ല

സമയക്കുറവ് മൂലമാണ് താജും സുവര്‍ണക്ഷേത്രവും സന്ദര്‍ശിക്കാനുള്ള പരിപാടി റദ്ദാക്കിയതെന്ന്് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി റോബര്‍ട്ട് ഗിബ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
നവംബര്‍ ആറിനാണ് ഒബാമ മുംബൈയില്‍ എത്തുക. രണ്ടുദിവസം മുംബൈയില്‍ തങ്ങിയശേഷം നവംബര്‍ ഏഴിന് വൈകീട്ട് ദില്ലിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വിരുന്നില്‍ പങ്കെടുക്കും.
നവംബര്‍ എട്ടിന് ഔദ്യോഗിക യോഗങ്ങള്‍ക്ക് ശേഷം ബരാക് ഒബാമ ഇന്‍ഡൊനീഷയിലേക്ക് യാത്രതിരിക്കുമെന്നും റോബര്‍ട്ട് ഗിബ്‌സ് അറിയിച്ചു.












Click it and Unblock the Notifications