സര്‍ക്കോസിയുടെ വിലാസത്തില്‍ പാര്‍സല്‍ ബോംബ്

മെക്‌സിക്കന്‍ എംബസിയിലേക്കുള്ള പാഴ്‌സല്‍, കുറിയര്‍ കമ്പനിയുടെ ഓഫിസില്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് മൂന്നു പാഴ്‌സല്‍ ബോംബുകള്‍കൂടി കണ്ടെത്തിയത്.
മറ്റു രണ്ടെണ്ണം ഡച്ച്, ബല്‍ജിയം എംബസികളിലേക്കുമുള്ളതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസിലേക്കയച്ച രണ്ടു 'പ്രിന്റര്‍ ബോംബുകള്‍ കണ്ടെത്തിയതിനു പിന്നാലെയുള്ള ഈ സംഭവം ലോകത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചു.
രണ്ടുപേര്‍ പാഴ്‌സല്‍ ഏല്‍പിച്ചു മടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം. ഒരു ജീവനക്കാരിക്കു പരുക്കേറ്റു. വെടിയുണ്ടയേല്‍ക്കാത്ത വസ്ത്രം ധരിച്ച് ആയുധങ്ങളുമായി പോവുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരാള്‍ ഇടതു തീവ്രവാദ സംഘടനയിലെ അംഗമാണ്.
ഇതേസമയം, കഴിഞ്ഞ ദിവസം ഷിക്കാഗോയിലെ ജൂത ആരാധനാലയത്തിലേക്കയച്ച തപാല്‍ ബോംബ് യാത്രാമധ്യേ വിമാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അധികൃതര്‍ സംശയിക്കുന്നു. തപാല്‍ ബോംബുകള്‍ ഉപയോഗിച്ച് അല്‍ ഖായിദ ആക്രമണ തന്ത്രം മെനയുകയാണെന്ന നിഗമനത്തിലാണു യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
പ്രിന്റര്‍ ബോംബ് അയച്ചതുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ വിശദമായി വിശകലനം ചെയ്യുകയാണ്.












Click it and Unblock the Notifications