ഓഹരി വിപണിയില്‍ ചെറിയ മുന്നേറ്റം
മുംബൈ: നവംബര്‍ മൂന്ന് ബുധനാഴ്ച ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റമുണ്ടായി. രാവിലെ മുതല്‍ തന്നെ വിപണി മേലോട്ടായിരുന്നു. അര ശതമാനത്തോളമാണ് രാവിലെ തന്നെ സെന്‍സെക്സും നിഫ്ടിയും കയറിയത്. അത് തുടര്‍ന്ന് ക്ലോസ് ചെയ്യാനായത് വിപണിയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
സെന്‍സെക്സ് 20,465.74 (+120.05)
നിഫ്ടി 6,160.50 (+41.50)
ലോഹം, ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ഓഹരികളാണ് മുന്നേറ്റം നടത്തിയത്. ഈ നില കുറച്ച് ദിവസം തുടരാനായാല്‍ വിപണി വീണ്ടും കയറ്റം കാണിയ്ക്കും.
വ്യാഴാഴ്ചയാണ് കോള്‍ ഇന്ത്യയുടെ ഓഹരികള്‍ ആദ്യമായി ട്രേഡിംഗിനെത്തുന്നത്. ഈ ഓഹരി ഉയര്‍ന്ന വിലയ്ക്കായിരിയ്ക്കും ഇടപാടിനെത്തുക. ഓഹരി മികച്ചതാണെന്ന വാര്‍ത്തകള്‍ വന്നതുകൊണ്ട് പല നിക്ഷേപകരും ഈ ദിവസം കോള്‍ ഇന്ത്യ ഓഹരി വാങ്ങാന്‍ തയാറായേയ്ക്കും. ഇത് വിപണി മുകളിലേയ്ക്ക് കയറാന്‍ സഹായകമാവും. മാത്രമല്ല കോള്‍ ഇന്ത്യയില്‍ നിക്ഷേപിയ്ക്കാനായി നല്‍കിയ പണം മടക്കി നിക്ഷേപകര്‍ക്ക് മടക്കി കിട്ടിയത് വിപണിയിലെത്തുന്ന പണത്തിന്റെ അളവ് കൂട്ടും.
ഇതൊക്കെ വിപണി വരും ദിവസങ്ങളില്‍ കയറാന്‍ സഹായകമാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications