കുതിരവാല്‍ പരാമര്‍ശം: മന്ത്രിക്കെതിരെ നഴ്‌സുമാര്‍
ജയ്പൂര്‍: നഴ്‌സുമാരുടെ കേശാലങ്കാര രീതിയെ ആക്ഷേിച്ച വിദ്യാഭ്യാസ മന്ത്രി ബന്‍വര്‍ലാല്‍ ശര്‍മ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രിയുടെ കോലം കത്തിച്ചു. മന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നഴ്‌സുമാര്‍ ആണാവട്ടെ പെണ്ണാവട്ടെ, ജോലി ചെയ്തില്ലെങ്കില്‍ കുതിരവാലുപോലുള്ള തലമുടിയില്‍ പിടിച്ചുകറക്കണമെന്നാണ് വിദ്യാഭ്യസ മന്ത്രി ബന്‍വാര്‍ലാല്‍ പറഞ്ഞത്.
നാഗൂരിലെ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കവെയാണ് വിവാദ പരാമര്‍ശം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.












Click it and Unblock the Notifications