Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലൂണ്‍ പൊട്ടിച്ചതിന് 10 വയസ്സുകാരി തൂങ്ങിമരിച്ചു

പാലാ: സഹോദരന്‍ ബലൂണ്‍ പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വിഷമത്തില്‍ പത്തു വയസ്സുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഭരണങ്ങാനം പനച്ചിക്കല്‍ പി.ടി. ബാബുവിന്റെ മകളും ഭരണങ്ങാനം സെന്റ് മേരീസ് സേക്രട്ട്ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയുമായ അഖിലയാണ് നിസ്സാര കാര്യത്തിന്റെ പേരില്‍ ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വരുന്നവഴി കടയില്‍നിന്നു വാങ്ങിയ ബലൂണ്‍ സഹോദരന്‍ അനില്‍ തട്ടിപ്പറിച്ചതിനെ തുടര്‍ന്ന് പൊട്ടിയാണ്. ഇതേത്തുടര്‍ന്നാണ് തൂങ്ങിമരിച്ചതെന്നു കരുതുന്നു.

സംഭവസമയത്ത് മാതാപിതാക്കള്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനില, അശ്വതി, അനില്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+