Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കമ്മ്യൂണിറ്റി പൊലീസ് വിജയകരം ചിദംബരം

P Chidambaram
കൊച്ചി: കേരളത്തില്‍ കമ്മ്യൂണിറ്റി പൊലീസ് സമ്പ്രദായം വിജയകരമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. കേരളം നടപ്പാക്കിയ ജനമൈത്രി സുരക്ഷ പദ്ധതിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. അന്യരാജ്യങ്ങള്‍ക്ക് ഇതു മാതൃകയാകുന്നതില്‍ തനിക്കു സന്തോഷമുണ്ട്.

തീരദേശ സംരക്ഷണത്തിനു കേരളം സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കമ്മ്യൂണിറ്റി പൊലീസിങ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസിനു ഫണ്ട് നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. പൊലീസിനു ഫണ്ട് നല്‍കാത്തതു സംസ്ഥാന സുരക്ഷയെ ബാധിക്കും. പൊലീസിനു ഫണ്ട് അനുവദിക്കുന്നതിനു ബജറ്റില്‍ ഒന്നാം സ്ഥാനം നല്‍കേണ്ടതാണ്. ഒന്നാം സ്ഥാനം നല്‍കിയില്ലെങ്കിലും രണ്ടോ മൂന്നോ സ്ഥാനമെങ്കിലും നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു

രാജ്യത്തെ പൊലീസ് സേനയില്‍ നാലു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. പൊലീസിലെ അഴിമതി തുടച്ചു മാറ്റണം. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടാവണം.

പലയിടത്തും പൊലീസിനെ കുറിച്ചു തെറ്റായ ധാരണകള്‍ നിലനില്‍ക്കുന്നു. പൊലീസ് മുസ്‌ലിം വിരുദ്ധമാണെന്ന ചിന്താഗതിയുണ്ട്. അതു മാറ്റണം. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പൊലീസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ സിറ്റി പൊലീസ് നടത്തുന്ന കമ്യൂണിറ്റി പൊലീസ് പദ്ധതികള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+