കണ്ണൂര്‍ കളക്ടര്‍ക്കെതിരെ കോടതിയെ സമീപിയ്ക്കും
കണ്ണൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ കളക്ടര്‍ വി കെ ബാലകൃഷ്ണനെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. കോടതി അലക്ഷ്യത്തിനായിരിയ്ക്കും ഹര്‍ജി.
കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും പ്രശ്നം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ബൂത്തുകളില്‍ വീഡിയൊ എടുക്കാന്‍ കളക്ടര്‍ തയാറായില്ലെന്നതാണ് പ്രശ്നം.
വോട്ടര്‍മാരുടെ പട്ടിക തയാറാക്കുന്നതില്‍ കളക്ടര്‍ സത്യസന്ധത പുലര്‍ത്തിയില്ല. പോളിംഗ് സ്റ്റേഷനുകള്‍ തയാറാക്കുന്നതിലും കളക്ടര്‍ നീതി പുലര്‍ത്തിയില്ല. കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിയ്ക്കാനായി യുഡിഎഫ് നേതൃത്ത്വം യോഗം ചേരുന്നുണ്ട്.
പല സ്ഥലങ്ങളിലും ഉള്ള യുഡിഎഫ് ഏജന്റുമാര്‍ ബൂത്തിനകത്ത് പൊലീസ് സംരക്ഷണം തിരഞ്ഞെടുപ്പിന് മുമ്പേ ഹൈകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ബൂത്തിനകത്തെ അവസ്ഥ വീഡിയൊയില്‍ റെക്കോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. വീഡിയൊ എടുക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും പല ബൂത്തുകളിലും ഇത് ചെയ്തിട്ടില്ല. സെന്‍സിറ്റീവായ ബൂത്തുകളുടെ പട്ടിക കളക്ടര്‍ യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കിയിരുന്നു. പക്ഷേ വീഡിയൊ എടുക്കല്‍ നടപ്പാക്കിയില്ല. യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications