കൊച്ചി മേയറെ നവംബര്‍ ഏഴിനറിയാം
കൊച്ചി: കൊച്ചി മേയറെ ഈ ആഴ്ച അവസാനം തീരുമാനിയ്ക്കും. യുഡിഎഫ് നേടിയ കോര്‍പ്പറേഷന്റെ മേയറായി കൊണ്‍ഗ്രസ് നേതാവായിരിയ്ക്കും തിരഞ്ഞെടുക്കപ്പെടുക.
കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലിനെയാണ് ആദ്യം പലരും മേയറായി ഉയര്‍ത്തി കാട്ടിയതെങ്കിലും ജില്ലയിലെ ലത്തീന്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം കണക്കിലെടുത്ത് ലത്തീന്‍ ക്രിസ്ത്യനെ മേയറാക്കണമെന്ന അഭിപ്രായം ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇതാണ് മേയര്‍ തീരുമാനം വൈകാന്‍ കാരണമാവുന്നത്. എന്‍ വേണുഗോപാല്‍ ഐ വിഭാഗക്കാരനാണെന്നതും അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമായതായി പറയുന്നു.
നവംബര്‍ ഏഴോടുകൂടി മേയറാരാണെന്ന അറിയാനാവുമെന്നാണ് കരുതുന്നത്. നവംബര്‍ ഏഴിന് കൗണ്‍സിലര്‍മാരുടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. തലേക്കുന്നില്‍ ബഷീറായിരിയ്ക്കും കെപിസിസിയുടെ നിരീക്ഷകന്‍.
കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകള്‍ നവംബര്‍ ഒമ്പതിനാണ് നടക്കേണ്ടത്. ടോണി ചമ്മിണിയാണ് എ വിഭാഗക്കാര്‍ മേയറായി ഉയര്‍ത്തി കാട്ടുന്ന കൗണ്‍സിലര്‍.


Click it and Unblock the Notifications