വിദ്യാര്‍ഥിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയില്‍
ചേര്‍ത്തല: വീട്ടില്‍നിന്ന് കാണായ വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന വിദ്യാര്‍ഥിയെയാണ് വീടിന് 500 മീറ്റര്‍ അകലെ ആറാട്ടുപുഴ പാലത്തിനടിയില്‍ ചൊവ്വാഴ്ചരാവിലെ കണ്ടത്. മൃതദേഹത്തിന്റെ മുഖത്ത് പരിക്കുകള്‍ ഉണ്ട്.
പട്ടണക്കാട് തൈവേലിക്കകത്ത് റ്റി.ജെ. മാത്യുവിന്റെ മകന്‍ അരുണ്‍മാത്യു (18)വാണ് മരിച്ചത്. ചേര്‍ത്തല എസ്എന്‍ കോളജ് ബി.കോം. വിദ്യാര്‍ഥിയാണ്.
പള്ളിയില്‍ പോകാനായി രാവിലെ അരുണിനെ വിളിച്ചുണര്‍ത്താന്‍ മുറിയിലെത്തിയപ്പോഴാണ് അരുണ്‍ ഇല്ലെന്ന കാര്യം വീട്ടുകാരറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചു. എന്നാല്‍ ഒരു വിവരവും ലഭിയ്ക്കാഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ അന്ധകാരനഴി പൊഴിച്ചാലില്‍ മത്സ്യബന്ധനത്തിനു പോയ ഒരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഒരു കോണ്‍ക്രീറ്റ് സ്ലാബ് ബാഗിനുള്ളിലാക്കി കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. അരുണിന്റെ മൃതദേഹമാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിച്ചു. ഇതിന്റെ വിവരങ്ങള്‍ ലഭിച്ചതിനുശേഷമേ കൊലപാതകമാണെന്നത് സ്ഥിരീകരിക്കൂ.
ബാഗില്‍ കല്ല് കെട്ടി വിദ്യാര്‍ഥി സ്വയം ചാടി മരിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാഗില്‍ കണ്ടെത്തിയത് വാര്‍ക്കയ്ക്ക് ഉപയോഗിക്കുന്ന സ്ലാബാണെന്ന് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. അരുണിനെക്കുറിച്ചു പൊതുവേ നല്ല അഭിപ്രായമാണ് നാട്ടുകാര്‍ക്കുള്ളത്. മോളിയാണ് അരുണിന്റെ മാതാവ്. ആശ, അനിത എന്നിവര്‍ സഹോദരങ്ങളും.












Click it and Unblock the Notifications