Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാന്തിക്കാര്‍ ദക്ഷിണ വാങ്ങരുത്: ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍ ദക്ഷിണ വാങ്ങരുതെന്ന് നിര്‍ദ്ദേശം.

ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ ഭക്തര്‍ക്ക് പ്രസാദം നല്‍കുമ്പോള്‍ പ്രതിഫലം സ്വീകരിക്കാന്‍ പാടില്ല. രസീതില്ലാതെ വഴിപാടുകള്‍ നടത്തിക്കൊടുത്ത് ഭക്തരില്‍നിന്ന് പണം വാങ്ങാനും പാടില്ല. ഈ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ പരിശോധനാവിഭാഗം അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണര്‍ സ്വീകരിയ്ക്കണം. അതേസമയം ശാന്തിക്കാരുടെ ബത്ത തത്കാലം വര്‍ധിപ്പിക്കേണ്ടെന്ന് യോഗം തീരുമാനിച്ചിട്ടുണ്ട്.

ദേവസ്വം കമ്മീഷണര്‍ പി.വി.നളിനാക്ഷന്‍ നായരുടെ നേതൃത്ത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

തിരുവിതാങ്കൂര്‍ ദേവസ്വത്തിന്റെ കീഴില്‍ ആകെ 1208 ക്ഷേത്രങ്ങളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+