കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷിച്ച വിജയം കിട്ടിയില്ല: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച പോലെയുള്ള ഒരു വിജയം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ വേണ്ടവിധത്തില്‍ പ്രചരിപ്പിക്കാന്‍ സാധിച്ചില്ല. അതേ സമയം കോണ്‍ഗ്രസും പ്രതിപക്ഷവും മതസാമുദായിക ശക്തികളെ ഉപയോഗിച്ച് നടത്തിയ പ്രചാരണത്തിന്റെ ഫലമായി അവര്‍ക്ക് കുറെ വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് സത്യമാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തല്‍ മന്ത്രിസഭാ യോഗത്തില്‍ നടന്നില്ലെന്നും വിഎസ് പറഞ്ഞു.

വിജയവും തോല്‍വിയും ഇടകലര്‍ന്ന് ഉണ്ടാകുന്ന കാര്യങ്ങളാണ് എന്നുള്ളതുകൊണ്ട് സംഭവിച്ചിട്ടുള്ള തോല്‍വി, അതില്‍ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള കുറവില്‍ തിരുത്തല്‍ എന്തെന്ന് ഗൗരവമായി പരിശോധിച്ച് കഴിയുന്നത്ര വേഗം തിരുത്തികൊണ്ട് കുടുതലായി ശകതി സംഭരിച്ച് വിജയത്തിന് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിയ്ക്കും.

സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുന്നണിയുടെയുമെല്ലാം തെറ്റ് പരാജയത്തിന് കാരണമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനു പകരം മതസാമുദായിക ശക്തികളെ ഉപയോഗിക്കുകയാണുണ്ടായത്. മത സാമുദായിക ശക്തികള്‍ എന്നതിനു വിശദീകരണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പാലക്കാട് ഷൊര്‍ണ്ണൂര്‍, ഒഞ്ചിയം, ഏറാമല മേഖലയിലെ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തോടും പ്രതികരിക്കാന്‍ വി.എസ് തയ്യാറായില്ല.മതസാമുദായിക ശക്തികരോട് അനുരഞ്ജനത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന് അത്തരക്കാരുമായി കൂട്ടുപിടിക്കുന്നത് തങ്ങളുടെ പണിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫിഷറീസ് സര്‍വ്വകലാശാല സ്ഥാപിക്കുവാന്‍ ഓഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യുവാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കലാ കായിക, കേബിള്‍ ടിവി, നെറ്റ്‌വര്‍ക്ക് മേഖലയിലെ അംഗങ്ങളുടെ ക്ഷേമനിധി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സിന് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക്10 ലക്ഷം രൂപ പാരിതോഷികം നല്‍കാനും വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്ക് യഥാക്രമം 7.5 ലക്ഷം, 5 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു. കോച്ചുകള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും.

സംസ്ഥാനത്ത് പാലങ്ങള്‍ ഇല്ലാത്ത കടവുകളെ യാത്രയ്ക്ക് ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി 30 തൂക്കു പാലങ്ങള്‍ നിര്‍മ്മിക്കും. ഗ്രാന്റ കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കേരള ടൂറിസം ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ ഒരു കൗണ്‍സില്‍ ടൂറിസം വകുപ്പിനു കീഴില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X