കളിക്കാനെത്തിയ ബാര്‍ മാനേജരെ സിംഹങ്ങള്‍തിന്നു
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിലെ വന്യജീവി പാര്‍ക്കില്‍ മദ്യപിച്ച ശേഷം സിംഹക്കൂട്ടില്‍ കളിയ്ക്കാന്‍ കയറിയ ബാര്‍ മാനേജരെ സിംഹങ്ങള്‍ കടിച്ചു തിന്നു. പോര്‍ട്ട് എലിസബത്തിന് സമീപത്തെ വന്യജീവി പാര്‍ക്കില്‍ ഞായറാഴ്ചയാണ് സംഭവം. പാര്‍ക്കിലെ ബാര്‍ മാനേജര്‍ ജാന്‍ ഫ്രെഡറിക് ബ്രെഡന്‍ഹാന്‍ഡിനെയാ(30)ണ് മൂന്ന് സിംഹങ്ങള്‍ അകത്താക്കിയത്.
നിശാവിരുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച ശേഷം ജാന്‍ സിംഹങ്ങളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തിനു ചുറ്റും കെട്ടിയ വേലിക്കു മുകളിലേക്ക് കയറുകയായിരുന്നു. ജാന്‍ കളിയ്ക്കാനാണ് എത്തിയതെന്നൊന്നും മനസ്സിലാവാത്ത ഒരാണ്‍ സിംഹം ജാനിന്റെ കടിച്ചു വലിച്ച് അകത്തേക്കിട്ടു. ഉടന്‍ തന്നെ ഒരു പെണ്‍ സിംഹവും ആണ്‍ സിംഹവും അങ്ങോട്ട് പാഞ്ഞെത്തുകയും മൂവരും കൂടി ജാനിനെ കടിച്ചു കീറിത്തിന്നുകയുമായിരുന്നു.
കൂട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മൃഗസംരക്ഷണ കേന്ദ്രം ഉടമ മൂന്ന് സിംഹങ്ങളേയും വെടിവെച്ചു കൊന്നെങ്കിലും കാര്യമുണ്ടായില്ല.












Click it and Unblock the Notifications