Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്ളിക്കന്‍മാര്‍ക്ക് കേവല ഭൂരിപക്ഷം

Obama
വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസ്സിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി. ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവഭൂരിപക്ഷം ലഭിച്ചു.

ജനപ്രതിനിധി സഭയില്‍ 231 സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 173 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിലേക്കും 39 സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടന്നത്.

അതേ സമയം സെനറ്റില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷംനിലനിര്‍ത്തി. ഡെമോക്രാറ്റുകള്‍ക്ക് 51 സീറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 46 സീറ്റുകളുമാണ് ഇതുവരെ ലഭിച്ചത്. നിലവില്‍ സെനറ്റില്‍ ഒന്‍പതു പേരുടെയും ജനപ്രതിനിധി സഭയില്‍ 39 പേരുടെയും ഭൂരിപക്ഷമാണ് ഡമോക്രാറ്റിക് പാര്‍ട്ടിക്കുണ്ടായിരുന്നത്.

ഒബാമയുടെ ജനപ്രീതിയിലുണ്ടായ ഇടിവാണ് ഇതെന്നാണ് വിലയിരുത്തല്‍. സമ്പദ് രംഗത്തുള്ള ഒബാമയുടെ ഇടപെടലൊന്നും വോട്ടാക്കി മാറിയില്ല. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഭരണത്തില്‍ ഇനിയുള്ള നാളുകളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഒബാമ ഭരണകൂടം ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

ഒബാമയ്ക്കും ഡെമോക്രാറ്റുകള്‍ക്കും തിരിച്ചടി
വാഷിങ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമാവുമെന്ന സൂചന നല്‍കി യുഎസ് പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയ്ക്ക് മുന്നേറ്റം. അതേ സമയം സെനറ്റില്‍ ഡെമോക്രാറ്റുകള്‍ വിജയം നേടുമെന്ന് ഉറപ്പായിട്ടുണ്ട്. നാന്‍സി പെലോസിയ്ക്ക് സ്പീക്കര്‍ സ്ഥാനം നഷ്ടപ്പെടുമെന്നും വ്യക്തമായിട്ടുണ്ട്.

ജനപ്രതിനിധി സഭയില്‍ 112 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നു. ഡെമോക്രാറ്റുകള്‍ക്ക് 59 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനം ഡെമോക്രാറ്റിക് പാര്‍ട്ടി നിലനിര്‍ത്തി. അതേ സമയം ഇന്ത്യാനയിലും അര്‍കാന്‍സസിലും റിപ്പബ്ലിക്കന്‍സ് വിജയിച്ചു. സെനറ്റില്‍ ഏറ്റവുമൊടുവിലത്തെ കക്ഷിനിലയില്‍ ഡെമോക്രാറ്റുകള്‍ക്ക് 47 ഉം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 40 സീറ്റുകളുണ്ട്.

യുഎസ് ജനപ്രതിനിധി സഭയിലെ മൊത്തമുള്ള 435 സീറ്റിലേക്കും സെനറ്റിലെ നൂറില്‍ 37 സീറ്റിലേക്കുമാണു തിരഞ്ഞെടുപ്പ്. മൊത്തം 50 സ്‌റ്റേറ്റുകളില്‍ 37 എണ്ണത്തിലെ ഗവര്‍ണര്‍മാരെയും തിരഞ്ഞെടുക്കും.

നിലവില്‍ സെനറ്റില്‍ ഒന്‍പതു പേരുടെയും ജനപ്രതിനിധി സഭയില്‍ 39 പേരുടെയും ഭൂരിപക്ഷമാണ് ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളത്. സെനറ്റില്‍ തിരഞ്ഞെടുപ്പു നടക്കുന്ന 37 സീറ്റില്‍ 19 എണ്ണം ഡമോക്രാറ്റുകളുടേതും 18 എണ്ണം റിപ്പബ്ലിക്കന്മാരുടേതുമാണ്.

ഒബാമയുടെ ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയനിരീഷകരുടെ വിലയിരുത്തല്‍ പ്രതിനിധി സഭയിലും സെനറ്റിലും ഒരേസമയം ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ അടുത്ത രണ്ടുവര്‍ഷത്തെ ഭരണം ഒബാമയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+