Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വംശജ നിക്കി സൗത്ത് കരോലിന ഗവര്‍ണര്‍

US polls: Indian-American Haley wins in Carolina
വാഷിംഗ്ടണ്‍: സൗത്ത് കരോലിനയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യന്‍ വംശജ നിക്കി രന്ധവ ഹാലിക്ക് വിജയം.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നിക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വിന്‍സെന്റ് ഷെഹീനിനെയാണ് പരാജയപ്പെടുത്തിയത്. സൗത്ത് കരോലിനയുടെ ആദ്യ വനിതാ ഗവര്‍ണര്‍ പദവിയിലെത്തുന്ന നിക്കി ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലിനു ശേഷം യുഎസ്സില്‍ ഗവര്‍ണറാകുന്ന ഇന്ത്യക്കാരിയുമാണ്.

നിക്കിയ്ക്ക് 51 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരാളിയായ വിന്‍സെന്റിന് 47 ശതമാനം വോട്ടുകളെ ലഭിച്ചുള്ളു.

അമൃത്സറില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് നിമ്രത രന്ധവ എന്ന നിക്കിയുടെ കുടുംബം. സൗത്ത് കരോലിന നാഷണല്‍ ഗാര്‍ഡില്‍ ടെക്‌നീഷ്യനായ മൈക്കിളാണ് നിക്കിയുടെ ഭര്‍ത്താവ്. റെന (12), നളിന്‍ (8) എന്നിവരാണ് മക്കള്‍.

2007ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ബോബി ജിന്‍ഡാല്‍ ലൂസിയാനയില്‍ ഗവര്‍ണര്‍ പദവിയിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+