Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സെക്സ് ഉയരങ്ങളില്‍, വിപണിയിലും പൂത്തിരി !!

മുംബൈ: ദീപാവലിയ്ക്ക് തൊട്ട് തലേന്ന് നവംബര്‍ നാലിന് ഇന്ത്യന്‍ ഓഹരി വിപണിയിലും പൂത്തിരി കത്തിയ്ക്കലായിരുന്നു. രാവിലെ മുതല്‍ തന്നെ വിപണി കയറ്റത്തിലായിരുന്നു. വൈകീട്ട് കച്ചവടം അവസാനിച്ചപ്പോള്‍ വിപണ് കഴിഞ്ഞ 34 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്സ് 20,893.57 (+427.83)
നിഫ്ടി 6,281.80 (+121.30)

യൂറോപ്യന്‍ വിപണികള്‍ ഒക്കെ തന്നെ മികച്ച നിലവാരത്തില്‍ തുടര്‍ന്നത് ഇന്ത്യന്‍ വിപണിയെ കയറ്റത്തിലേയ്ക്ക് നയിച്ചു. ഇന്ത്യന്‍ സമയം ഉച്ചയോടെയാണ് യൂറോപ്യന്‍ വിപണികളില്‍ വ്യാപാരം തുടങ്ങുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണി ഉച്ചയ്ക്ക് ശേഷമാണ് കാര്യമായ കയറ്റം കാഴ്ചവച്ചത്.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി ലിസ്റ്റ് ചെയ്തത് വിപണിയ്ക്ക് നവംബര്‍ നാലിന് ഉത്സവമായി. 245 രൂപയ്ക്ക് വിതരണം ചെയ്ത ഈ ഓഹരി ആദ്യമായി വിപണിയിലെ‍ എത്തിയപ്പോള്‍ 75 രൂപവരെ വര്‍ധന കാണിച്ചു. ഇത് നിക്ഷേപകരുടെ ആവേശം കൂട്ടി. വിപണി ആകെ ഉയര്‍ച്ചയിലേയ്ക്ക് നയിയ്ക്കുന്നതിന് ഇത് കാരണമായി. ഓഹരി വിപണിയില്‍ ഇടപാടുകള്‍ അവസാനിച്ചപ്പോള്‍ കോള്‍ ഇന്ത്യ ഓഹരി 97.35 രൂപ കൂടി 342.35 രൂപയിലായിരുന്നു. വരും ദിവസങ്ങളിലും ഈ ഓഹരിയുടെ നിറം മങ്ങില്ലെന്നാണ് സൂചനകള്‍.

യൂറോപ്യന്‍ വിപണി ശക്തി ആര്‍ജിയ്ക്കുന്നത് കണ്ട് വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് വന്‍ തോതില്‍ വാങ്ങള്‍ നടത്തിയതാണ് കയറ്റത്തിന് പ്രധാന കാരണമായത്.

ദീപാവലി ദിവസമായ നവംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് ആറേകാല്‍ മുതല്‍ ഏഴ് മണിവരെ മുഹൂര്‍ത്ത കച്ചവടം നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+