രാഹുല്‍ ആദ്യം രാഷ്ട്രീയം പഠിയ്ക്കട്ടെ: മമത

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി രാഹുല്‍ ഗാന്ധി ബംഗാള്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമതയുടെ നിര്‍ദ്ദേശം.
ബംഗാളി വാര്‍ത്താ ചാനലായ സ്റ്റാര്‍ ആനന്ദയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമത. രാഹുല്‍ ഗാന്ധിയുടെ ബംഗാള്‍ സന്ദര്‍ശനത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു.
രാഹുലിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തന്നോട് ആവശ്യപ്പെടരുത്.ഇന്ദിര ഗാന്ധിയെക്കുറിച്ചോ രാജീവ് ഗാന്ധിയെക്കുറിച്ചോ സോണിയ ഗാന്ധിയെക്കുറിച്ചോ ചോദിക്കൂ, എനിക്ക് സംസാരിക്കാന്‍ കഴിയും. രാഷ്ട്രീയത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചവരെക്കുറിച്ചേ തനിക്ക് പറയാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
പക്ഷേ രാഹുലിനെ നിശേഷം തള്ളിപ്പറയാനും മമത തയ്യാറായിട്ടില്ല. രാഹുല്‍ രാഷ്ട്രീയത്തില്‍ ഉള്ളത് നല്ലതാണ്. രാഹുലിന് തന്റെ അനുഗ്രഹം ഉണ്ടാകുമെന്നും എന്നാല്‍ ആദ്യം രാഷ്ട്രീയ പക്വത നേടട്ടെയെന്നും മമത പറഞ്ഞു.
സെപ്തംബര്‍ 14 മുതല്‍ 16 വരെ രാഹുല്‍ ഗാന്ധി ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. ബംഗാളിലെ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.












Click it and Unblock the Notifications