Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമ വരുന്നു; മണിഭവനിലെ തെങ്ങുകള്‍ക്ക് കഷ്ടകാലം

Obama
മുംബൈ: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി മുംബൈയിലെ ഗാന്ധിജി താമസിച്ചിരുന്ന മണിഭവനു സമീപമുള്ള തെങ്ങുകള്‍ക്കും മോശം കാലം.

തെങ്ങുകളില്‍ നിന്നും തേങ്ങകളും ഓലയും വരെ വെട്ടിയൊഴിവാക്കിക്കഴിഞ്ഞു. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായാണിത്.

മണിഭവനു മുന്നിലുള്ള റോഡും പരിസരവും കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അധികൃതര്‍ കഴുകി വൃത്തിയാക്കിയിരുന്നു.

ഒബാമ താമസിക്കുന്ന കൊളാബ താജ് ഹോട്ടലിനു സമീപം ടൂറിസ്റ്റ് ബോട്ടുകള്‍ക്കു മൂന്നു ദിവസം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്

ഹോട്ടലിനോടു ചേര്‍ന്നുള്ള റോഡുകളില്‍ അഞ്ചിനും ആറിനും പൊതുഗതാഗതവും അനുവദിക്കില്ല. മുംബൈ വിമാനത്താവളത്തില്‍ നിന്നു താജ്‌ഹോട്ടലിലേക്കു ഹെലികോപ്റ്ററിലാകും ഒബാമ എത്തുക.

സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഒബാമയുടെ പത്‌നി മിഷേലിന്റെ കാമാഠിപുര സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. യുഎസ്ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍, ദേശീയ സുരക്ഷാസേന എന്നിവയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സെക്യൂരിറ്റി ഡ്രില്‍ നടത്തും.

ദില്ലിയില്‍ വെള്ളിയാഴ്ചയാണു സെക്യുരിറ്റി ഡ്രില്‍. ഒബാമയും സംഘവും സന്ദര്‍ശിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ മഹാരാഷ്ട്ര പ്രത്യേക ഭീകരവിരുദ്ധ സേന 'ഫോഴ്‌സ് വണ്‍ സുരക്ഷാ പരിശോധന നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+