രാഹുല്‍ ഗാന്ധിയെ അനുകരിക്കുകയല്ല: വരുണ്‍

ഉത്തര്‍പ്രദേശിലെ വെള്ളപ്പൊക്ക മേഖലകളില്‍ മൂന്ന് ദിവസ സന്ദര്‍ശനത്തിനെത്തിയ വരുണ്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
രാഹുലിന് എന്നെക്കാള്‍ 10 വയസ്സ് കൂടുതലുണ്ട്. രാഹുലിനെ എന്റെ പ്രായത്തിലുള്ള ആളായി കണക്കാക്കുന്നില്ല. ഞങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ തലമുറകളുടെ അന്തരം ഉണ്ട്- വരുണ്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തേണ്ടത് എന്ന് പറഞ്ഞ വരുണ്‍ ഗാന്ധി രാഷ്ട്രീയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളത് ആയിരിക്കരുത് എന്നും പാവങ്ങളെ ലക്ഷ്യമിട്ടുള്ളത് ആയിരിക്കണം എന്നും പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലെയും സമീപ്രദേശങ്ങളിലെയും വെള്ളപ്പൊക്ക കെടുതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായിട്ടാണ് വരുണ്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയത്.
ഉത്തര്‍പ്രദേശില്‍ഒരുകോടിയില്‍ അധികം ഗ്രാമീണര്‍ നദീ തീരങ്ങളിലാണ് കഴിയുന്നതെന്നും അവര്‍ക്ക് വെള്ളപ്പൊക്കം ഭീഷണിയാവാതിരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും വരുണ്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications