മിഷേലിനായി തീപ്പെട്ടിക്കൂടില്‍ ഒതുങ്ങുന്ന സാരി

ഇപ്പോഴിതാ അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയും സംഘവും ഇന്ത്യയിലെത്തുമ്പോള്‍ അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമയെ സാരി ഉടുപ്പിക്കാനും ശ്രമം നടക്കുമെന്നുറപ്പ്.
മിഷേല്‍ ഉടുത്താലും ഇല്ലെങ്കിലും അവര്‍ക്ക് പ്രത്യേകമായി തയാറാക്കിയ സാരി സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ബാംഗ്ലൂര്‍ സ്വദേശിയായ ആര്‍ നാരായണപ്പ. നാരായണപ്പയും ഭാര്യ കമലമ്മയും ചേര്‍ന്ന് നെയ്‌തെടുത്ത സാരിയാണിത്.
80 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. സില്‍ക്കിലും സ്വര്‍ണത്തിലുമാണ് ഇത് തീര്‍ത്തിരിക്കുന്നത്. ഒരു തീപ്പെട്ടികൂടിനുള്ളില്‍ ഇതിനെ ഒതുക്കാനാവുമെന്നതും പ്രത്യേകതയാണ്.
ഈ സാരി സമ്മാനമായി സ്വീകരിക്കാന്‍ തയാറായാല്‍ മിഷേലും സാരി ധരിക്കാന്‍ തയാറാകുമെന്നാണ് നാരായണപ്പയുടെ പ്രതീക്ഷ.
നെയ്ത്തുതൊഴിലാളികളായ നാരായണപ്പയും ഭാര്യയും തീര്‍ത്ത ഇത്തരം സാരികള്‍ ബാംഗ്ലൂരിലെ സില്‍ക് ഉത്സവില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആറുമാസമെടുത്താണത്രേ ഇത്തരത്തിലൊരു സാരി ഇവര്‍ നെയ്ത് പൂര്‍ത്തിയാക്കുന്നത്.












Click it and Unblock the Notifications