ഷൊര്‍ണൂരില്‍ എംആര്‍ മുരളി ചെയര്‍മാനാകും
പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭയില്‍ സിപിഎം വിമതരുടെ പാര്‍ട്ടിയായ ജനകീയ വികസന സമിതി നേതാവ് എം.ആര്‍ മുരളി ചെയര്‍മാനാകും. യുഡിഎഫ് പിന്തുണയോടെയാണ് മുരളി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്. രണ്ടര വര്‍ഷത്തേയ്ക്കാണ് ധാരണ. ഇതുസംബന്ധിച്ച് ഇന്നു വൈകിട്ട് ചേരുന്ന യോഗം അന്തിമ തീരുമാനമെടുക്കും.
33 അംഗ കൗണ്‍സിലില്‍ 13 സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ യുഡിഎഫും വിമതരും എട്ടുവീതം സീറ്റുകള്‍ നേടി. മൂന്ന് പതിറ്റാണ്ടിലേറെയായി ഷൊര്‍ണൂര്‍ നഗരസഭയുടെ ഭരണം കൈയ്യാളുന്ന സിപിഎം പ്രതിപക്ഷത്തിരിയ്ക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ നഗരസഭാ ഭരണം നിശ്ചയിക്കുന്നതില്‍ എംആര്‍ മുരളിയുടെ ജനകീയ വികസന സമിതിയുടെ നിലപാട് നിര്‍ണായകമായിരുന്നു.
സ്വതന്ത്രന്‍മാരടക്കം 9 സീറ്റുകളില്‍ വിജയം നേടുകയും നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസിനെ പിന്തുണക്കുകയുമായിരുന്നു ജെവിഎസ്.












Click it and Unblock the Notifications