വനിതാ ഓഫീസറെ തല്ലിയ സിപിഎം നേതാവ് കിഴടങ്ങി
ആലപ്പുഴ: മാരാരിക്കുളത്ത് വോട്ടെടുപ്പിനിടെ വനിത പ്രിസൈഡിങ് ഓഫിസറെ കരണത്തടിച്ച കേസിലെ പ്രതി കീഴടങ്ങി.
സിപിഎം കണിച്ചുകുളങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണനാണ് മാരാരിക്കുളം സ്‌റ്റേഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കീഴടങ്ങിയത്.
കേസിലെ മറ്റ് രണ്ടു പ്രതികളോടൊപ്പമാണ് ഇയാള്‍ എത്തിയത്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് കീഴടങ്ങല്‍. കേസിലെ ആറു പ്രതികളും ഇതോടെ അറസ്റ്റിലായി.
രാധാകൃഷ്ണനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവം പാര്‍ട്ടിക്ക് കളങ്കമായെന്ന് സിപിഎം നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ദിവസം പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രധാനാധ്യാപിക പി ഉഷയെ മര്‍ദിക്കുകയും ബാലറ്റ് പേപ്പര്‍ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.
അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നു പ്രതി എസ്. രാധാകൃഷ്ണനെ പോളിങ് ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞിരുന്നു.












Click it and Unblock the Notifications