Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണകൂടം ഉറങ്ങുന്ന മുടന്തന്‍ ഒട്ടകം: അഴീക്കോട്

Azhikode
ആലപ്പുഴ: ഉറങ്ങുന്ന മുടന്തന്‍ ഒട്ടകമാണ് ഇന്ത്യന്‍ ഭരണകൂടമെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്.

പൊട്ടിത്തകര്‍ന്നതാണെങ്കിലും എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കുറെ സ്വപ്നങ്ങളുണ്ട്. അതാണ് അവരെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നത്. എന്നാല്‍, രാഷ്ട്രീയപാര്‍ട്ടികള്‍ പലപ്പോഴും ജനങ്ങളുടെ വിശ്വാസ്യത വോട്ടുകളായി മാത്രമാണ് കണക്കാക്കുന്നത്.

ഫലംനോക്കാതെ പ്രവര്‍ത്തിക്കുന്നതിനെയാണ് യൗവനം എന്ന് പറയുന്നത്. റിട്ടയര്‍ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഫലംനോക്കാതെയാണ്- അദ്ദേഹം പറഞ്ഞു.

വാര്‍ധക്യത്തിലെ യൗവനമാണിത്. ചിലര്‍ ഭൗതികമരണം എത്തുംമുമ്പ് ആത്മീയമരണം ഏറ്റുവാങ്ങുന്നു. അല്ലാത്തവര്‍ സമൂഹത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

വിരോധത്തിന്റെ കുഴല്‍ കണ്ണാടിയിലൂടെയാണ് ഓരോരുത്തരും പരസ്പരം നോക്കിക്കാണുന്നത്. രാജ്യത്തിന്റെ സൗന്ദര്യം കാണാന്‍പോലും ഇതുമൂലം കഴിയുന്നില്ല.

മതം ഓരോരുത്തരുടെയും സൗകര്യംപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. ഷേവിംഗ്‌സെറ്റില്‍ ഉപയോഗിക്കുന്ന ബ്ലേഡുപോലെ ഒരേ അളവിലുള്ളതല്ലെന്നും അഴീക്കോട് പറഞ്ഞു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+