സ്‌പെയിനില്‍ പത്തുവയസ്സുകാരി അമ്മയായി

വാര്‍ത്ത കേട്ട് നാട്ടുകാര്‍ ഞെട്ടിയെങ്കിലും പെണ്‍കുട്ടിയുടെ അമ്മയ്ക്ക് യാതൊരു കുലുക്കവുമില്ല. മകള്‍ സന്തോഷവതിയായിരിക്കുന്നുവെന്നാണ് അമ്മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. തങ്ങളുടെ നാട്ടില്‍ ഇത് സര്‍വസാധാരണമാണെന്നും അവര്‍ പറഞ്ഞു. തന്റെ മകളെപ്പോലെ തന്നെ ഒരു കുസൃതിക്കുടുക്കയാണ് കുഞ്ഞെന്നും അമ്മൂമ്മയായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പെണ്‍കുട്ടിയുടേത് സ്വാഭാവിക പ്രസവമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ തുക്കവും വലിപ്പവുമെല്ലാം സാധാരണ പോലെ തന്നെയാണ്.
റൊമേനിയയില്‍നിന്ന് കുടിയേറിയ ദമ്പതികളുടെ മകളാണ് ചെറുപ്രായത്തില്‍ അമ്മയായത്. കുഞ്ഞിന്റെ പിതാവും പ്രായപൂര്‍ത്തിയാകാത്തയാളാണ്. റൊമേനിയന്‍ വംശജനായ 13കാരന്‍ പയ്യനാണ് പത്തുവയസുകാരി അമ്മയുടെ കുഞ്ഞിന്റെ അച്ഛന്‍. സ്വന്തം നാട്ടില്‍വച്ചാണ് പത്തുവയസുകാരി ഗര്‍ഭിണിയായത്. ഇതിനു ശേഷമാണ് ഇവരുടെ കുടുംബം സ്‌പെയിനിലേയ്ക്കു കുടിയേറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കുഞ്ഞിന്റെ അച്ഛനായ 13കാരന്‍ ഇപ്പോഴും റൊമേനിയയില്‍ തന്നെയാണ്.
എന്നാല്‍ ഇത് പൂര്‍ണമായും ലൈംഗിക അധിക്രമമാണെന്ന് പറയാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍. കാരണം
15 വയസാണ് സ്‌പെയിനില്‍ അമ്മയാകാനുള്ള കുറഞ്ഞ പ്രായം. അതില്‍ കുറവു പ്രായമുള്ള പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായാല്‍ ലൈംഗികാക്രമണമായി കരുതും. അതുകൊണ്ടു തന്നെ സംഭവത്തില്‍ കേസെടുക്കണമോയെന്ന ആലോചനയിലാണ് അധികൃതര്‍. കുഞ്ഞിന്റെ പിതാവും പ്രായപൂര്‍ത്തിയാകാത്തതാണ് അധികൃതരെ കുഴയ്ക്കുന്നതത്രേ. സമീപകാലത്തായി സ്‌പെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത അമ്മമാരുടെ എണ്ണം കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008ല്‍ മാത്രം 15 വയസില്‍ താഴെ പ്രായമുള്ള 177 പെണ്‍കുട്ടികളാണ് ഇവിടെ അമ്മയായത്.


Click it and Unblock the Notifications