Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണിനേക്കാള്‍ നല്ലത് പെണ്ണ്: ബര്‍ലുസ്‌കോണി

Berlusconi,
റോം: ഇറ്റലിയുടെ പ്രധാനമന്ത്രി തനിക്ക് സ്ത്രീകളോടുള്ള ആരാധന പരസ്യമാക്കി വീണ്ടും വീണ്ടും വിവാദങ്ങളില്‍ അകപ്പെടുന്നു.

കഴിഞ്ഞ ദിവസം സ്ത്രീകള്‍ തന്റെ ദൗര്‍ബല്യമാണെന്ന് വ്യക്തമാക്കി ബര്‍ലുസ്‌കോണി സുന്ദരികളായ പെണ്‍കുട്ടികളെ പ്രണയിക്കുന്നതാണ് സ്വവര്‍ഗ പ്രണയത്തെക്കാള്‍ നല്ലത് എന്ന പ്രസ്തവാനയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധത്തിന് ശക്തി കൂടി.

മിലാന്‍ വ്യാപാരമേളയില്‍ വച്ചാണ് കഴിഞ്ഞ ദിവസം പുതിയ വിവാദപ്രസ്താവന ബര്‍ലുസ്‌കോണി നടത്തിയത്. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന സ്ത്രീകളെയും സ്വവര്‍ഗ സ്‌നേഹികളെയും ഒരുപോലെ അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

പ്രധാനമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് സ്വവര്‍ഗാനുരാഗികളുടെ സംഘടന ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

പണത്തിനു വേണ്ടി പ്രധാനമന്ത്രിയുമായി കിടക്ക പങ്കിട്ടു എന്ന് റൂബി എന്ന മൊറോക്കന്‍ മോഡല്‍ വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പ്രധാനമന്ത്രിയുടെ വസതിയിലെ സന്ദര്‍ശകയായിരുന്ന റൂബിയെ ഒരിക്കല്‍ ഒരു മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തപ്പോള്‍ ബര്‍ലൂസ്‌കോണി ഇടപെട്ട് മോചിപ്പിച്ചു എന്നും ആരോപണമുണ്ട്.

എന്നാല്‍, പ്രധാനമന്ത്രി ആരോപണങ്ങളോട് ലാഘവത്തോടു കൂടിയുള്ള പ്രതികരണമാണ് നടത്തിയതെന്നും അദ്ദേഹത്തിന്റെ പ്രസ്താവന തമാശയായി കാണമെന്നുമാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+