Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗത്തിനിരയായ നഴ്‌സുമാരെ പുറത്താക്കി

പെഷവാര്‍: മാനഭംഗത്തിനിരയായ രണ്ട് നഴ്‌സുമാരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. പാകിസ്താനിലെ പെഷവാറിലുള്ള ആശുപത്രി അധികൃതരാണ് ലൈംഗിക പീഡനത്തിരകളായ നഴ്‌സിങ് വിദ്യാര്‍ഥിനികളെ പുറത്താക്കിയത്.

നഴ്‌സുമാര്‍ നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് പുറത്താക്കല്‍. ഖൈബര്‍ ടീച്ചിങ് ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നഴ്‌സുമാര്‍ പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപികരിച്ച മൂന്നംഗ സമിതിയാണ് നഴ്‌സുമാര്‍ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തുകയും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഞായറാഴ്ചയാണ് നാലു പേര്‍ ചേര്‍ന്ന് നഴ്‌സുമാരെ സദര്‍ ബസാറില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാനഭംഗത്തിന് ശേഷം ഇവര്‍ നഴ്‌സുമാരെ അബോധാവസ്ഥയില്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരമായ നിലയിലായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷോപ്പിങ് കഴിഞ്ഞ് ആശുപത്രിയിലേയ്ക്ക് വരാന്‍ ഓട്ടോറിക്ഷയില്‍ കയറിയ ഇവര്‍ വഴിയില്‍ ഇറങ്ങി ജ്യൂസ് വാങ്ങിച്ച് കഴിയ്ക്കുയായിരുന്നു.

ഇതിന് പിന്നാലെ തങ്ങളുടെ ബോധം നഷ്ടപ്പെട്ടെന്നും ഉണര്‍ന്നപ്പോള്‍ ഒരു മുറിയില്‍ അടച്ചിട്ട നിലയിലായിരുന്നുവെന്നും അപ്പോഴാണ് പീഡനകാര്യം ബോധ്യപ്പെട്ടതെന്നും നഴ്‌സുമാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഹോസ്റ്റലിലെ നിയമങ്ങള്‍ ലംഘിച്ചാണ് ഇവര്‍ പുറത്തുപോയതെന്നാണ് അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+