Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെ ഹുജിന്റാവോ പിന്തള്ളി

Hu Jintao pips Obama to become most powerful person
ബോസ്റ്റണ്‍: ലോകത്തേറ്റവും കരുത്തുറ്റ വ്യക്തിയെന്ന പദവി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് നഷ്ടപ്പെടുന്നു. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പുതിയ പട്ടികയില്‍ ഏറ്റവും കരുത്തുറ്റ വ്യക്തിയായി ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയെയാണ് തിരഞ്ഞെടുത്തിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇത്തവണ രണ്ടാമതായി. പട്ടികയില്‍ ഒമ്പതാമതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടം നേടിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പതിനെട്ടാമതാണ്.

ഇന്ത്യന്‍ വ്യവസായ ഭീമന്‍മാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, ആഴ്‌സണല്‍ മിത്തല്‍ മേധാവി ലക്ഷ്മി മിത്തല്‍ എന്നിവരും 68 പേരടങ്ങിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് (3), റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമര്‍ പുട്ചിന്‍ (4), ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ (5) എന്നിവരാണ് ആദ്യ പത്തിലെ പ്രധാനികള്‍.

രാഷ്ട്രത്തലവന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, മതമേധാവികള്‍, വ്യവസായ ഭീമന്‍മാര്‍, എന്നിവരില്‍ നിന്നാണ് ഏറ്റവും കരുത്തുറ്റ വ്യക്തികളെ തിരഞ്ഞെടുത്തത്. 25 വര്‍ഷത്തിനുള്ളില്‍ യുഎസിനെ മറികടന്നു ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഫോബ്‌സ് പ്രവചിയ്ക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെന്നാണു മന്‍മോഹനെ ഫോബ്‌സ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയര്‍ത്തുന്നതില്‍ മന്‍മോഹനു നിര്‍ണായക പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് വിശദീകരിയ്ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+