തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഒബാമ

കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തുണ്ടായ പുരോഗതി ജനങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല. സാമ്പത്തിക മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ ജനത്തിന് ബോധ്യപ്പെട്ടിട്ടില്ല. കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണു തിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്.
തൊഴിലില്ലായ്മ, സുരക്ഷ, ഭാവി തുടങ്ങിയ കാര്യങ്ങളില്‍ ഡെമോക്രാറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ യോജിച്ചുപ്രവര്‍ത്തിക്കണം. ഇത് അത്ര എളുപ്പമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടക്കാല തിരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ നേടി റിപ്പബ്ലിക്കന്‍സ് പ്രതിനിധിസഭയില്‍ കേവല ഭൂരിപക്ഷം നേടിയത് ഒബാമ സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു.












Click it and Unblock the Notifications