കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ നീരാളിയ്ക്ക് പിന്‍ഗാമി

  • By Ajith Babu
Google Oneindia Malayalam News

Octopus Paul II has a big act to follow
ബെര്‍ലിന്‍: പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ പോള്‍ നീരാളിയ്ക്ക് പിന്‍മഗാമി. പുതിയ അതിഥിയ്ക്കും പോള്‍ എന്ന പേര്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ടാമന്‍ എന്നൊരു വാലു കൂടി ഇവന് പിന്നില്‍ സീലൈഫ് അക്വേറിയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ലോകകപ്പ് ഫുട്‌ബോള്‍ ഫല പ്രവചനത്തിലൂടെ താരമായി മാറിയ നീരാളി ചത്തതിനെത്തുടര്‍ന്നാണു പോള്‍ രണ്ടാമനെന്ന നീരാളിയെ ഇവിടെയെത്തിച്ചിരിയ്ക്കുന്നത്.

ബെര്‍ലിനില്‍ വലിയ ആഘോഷത്തോടെ സംഘടിപ്പിച്ച ചടങ്ങിലാണ് പോള്‍ രണ്ടാമനെ അക്വേറിയത്തിലിറക്കിയത്. ദക്ഷിണഫ്രാന്‍സിലെ മോണ്ട്‌പെല്ലിയറില്‍ നിന്നാണ് പോള്‍ രണ്ടാമനെ കണ്ടെടുത്തത്.

അക്വേറിയത്തിലെ അന്തരീഷം പരിചയമില്ലാത്തതിനാല്‍ ആദ്യദിവസം ഭയന്നാണ് ഈ യുവനീരാളി കഴിച്ചുകൂട്ടിയത്. ക്യാമറയ്ക്ക് മുന്നില്‍ വിലസിയവനായിരുന്നു പോളെങ്കില്‍ പിന്‍ഗാമിയ്ക്ക് ക്യാമറയോട് അത്ര പഥ്യമില്ല. ഫോട്ടോഗ്രാഫര്‍മാരെ കാണുമ്പോഴെല്ലാം അക്വേറിയത്തിന്റെ മൂലയിലൊളിയ്ക്കാനാണ് രണ്ടാമന്‍ ശ്രമിച്ചത്.

പോളിന്റെ പിന്‍ഗാമിയ്ക്ക് പ്രചവനത്തിനുള്ള അപൂര്‍വ സിദ്ധിയുണ്ടോയെന്ന കാര്യം അറിയില്ലെന്ന് അക്വേറിയം അധികൃതര്‍ പറയുന്നു. ഇനിയും ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നും സീ ലൈഫ് അധികൃതര്‍ പറഞ്ഞു.

അതേ സമയം ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ താരമായി മാറിയ പോള്‍ നീരാളിയ്ക്ക് ഒരു സ്മാരകം പണിയാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇതിന് പുറമെ പോള്‍ നീരാളിയെപ്പറ്റി ഒരു ഡോക്യുമെന്ററിയും വൈകാതെ പുറത്തിറങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X