സ്വര്‍ണ വില പതിനയ്യായിരത്തിനടുത്ത്

ഗ്രാമിന് 1865 രൂപയാണ് വെള്ളിയാഴ്ചത്തെ വില. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ഉയര്‍ന്ന വിലയും ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും ആണു വിലവര്‍ധനയ്ക്കു കാരണം.അമേരിക്കന്‍ സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.
അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ വില ഇരട്ടിയിലധികമായിട്ടും സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ സാരമായ കുറവില്ലെന്നതാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിലനിലവാരവുമായി ഉപഭോക്താക്കള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞതോടെ, വ്യാപാരത്തോതിലും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.












Click it and Unblock the Notifications