Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലി: തിന്മയ്ക്കുമേല്‍ നന്മയുടെ ജയം

Diwali
ജനഹൃദയങ്ങളില്‍ നന്മയുടെ പ്രകാശം പരത്തിക്കൊണ്ട് വെള്ളിയാഴ്ച ദീപാവലി. നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ കൊളുത്തി വച്ച് വരവേറ്റു എന്നതുള്‍പ്പെടെ ദീപാവലിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. എല്ലാം തിന്മയ്ക്കുമേല്‍ നന്മ അന്തിമ വിജയം നേടുമെന്ന പൊതുതത്വത്തില്‍ ഊന്നയുള്ളവയാണ്.

കേരളത്തില്‍ ദീപാവലി വലിയ ആഘോഷമല്ലെങ്കിലും ആത്മീയതയുടെ പരിവേഷമുളള ഒരു ദിനം തന്നെയാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുന്നു.

കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ ദീപാവലി ദിവസം വാവുല്‍സവമായി വന്‍ വിശേഷമായിട്ടാണ് കൊണ്ടാടുന്നത്. വാവുല്‍സവത്തോടെ വടക്കന്‍ കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്കു കൊടിയേറുകകൂടിയാണ്. കേരളത്തിലെ വിഷ്ണുക്ഷേത്രങ്ങളിലും ദീപാവലിയാഘോഷം പ്രധാനമാണ്.

ഉത്തരേന്ത്യയിലാണ് ദീപാവലി ആഘോഷങ്ങള്‍ക്കു പ്രാധാന്യം കൂടുതല്‍. വീടുകളും തെരുവുകളും ദീപങ്ങള്‍ കൊണ്ടലങ്കരിച്ചും, മധുരം വിതരണം ചെയ്തു പടക്കം പൊട്ടിച്ചും ഉത്തരേന്ത്യക്കാര്‍ ദീപാലി കെങ്കേമമാക്കുന്നു. കര്‍ണാടക ആന്ധ്ര തുടങ്ങിയ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ദീപാവലി പ്രധാനമാണ്.

ദീപാവലി ആഘോഷം അഞ്ചു ദിവസം നീണ്ടു നില്‍ക്കും. ഇന്ത്യയിലെയും നേപ്പാളിലെയും വിളവെടുപ്പു സീസണ്‍ ദീപാവലിയോടു കൂടി അവസാനിക്കും. വിളവെടുപ്പിനു ലക്ഷ്മി ദേവി നല്‍കിയ അനുഗ്രഹം വരാനിരിക്കുന്ന വിളവെടുപ്പുകള്‍ക്കെല്ലാം നല്‍കണമെന്ന പ്രാര്‍ഥനയോടെയാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്.

ദീപാവലി പ്രമാണിച്ച് രാഷ്ട്രപതി പ്രതിഭ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍സിങും ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+