ഒബാമ ഇറങ്ങുമ്പോള്‍ മറ്റു വിമാനങ്ങള്‍ക്ക് വിലക്ക്

ഒബാമ വരുന്ന വിമാനം ഇറങ്ങുന്നതിന ആറു മിനിറ്റ് മുമ്പും ശേഷവും മറ്റു വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ അനുമതിയില്ല.
സാധാരണ വിവിഐപികളുടെ സന്ദര്‍ശന സമയത്ത് മുന്ന് മിനിറ്റ് മുമ്പും ശേഷവുമാണ് മറ്റു വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഒബാമയുടെ കാര്യത്തില്‍ ഇത് ആറുമിനിറ്റാക്കി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്രസിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
ഒബാമ വരുന്ന വിമാനം ഇറങ്ങുന്ന മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ഇതിനകം തന്നെ അമേരിക്കന്‍ വ്യോമസേനയുടം രണ്ട് ജംബോ വിമാനങ്ങളും സുരക്ഷാ ക്രമീകരങ്ങള്‍ അടങ്ങിയ നാല് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്.
എന്നാല്‍ ഒബാമ വരുന്ന വിമാനത്തിന്റെ സമയക്രമീകരണങ്ങള്‍ സംബന്ധിച്ച് ഔപചാരികമായ വിവരങ്ങള്‍ ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications