ജനത്തെ അമ്പരപ്പിച്ച് രാഹുലിന്റെ കുടില്‍ സന്ദര്‍ശനം

തിരഞ്ഞെടുപ്പ് യോഗത്തിനായി ബീഹാറിലെ ജഹാനാബാദിലെത്തിയ എആസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഒരു വഴിയോരക്കച്ചവടക്കാരന്റെ കുടിലിലേയ്ക്കാണ് മുന്നറിയിപ്പില്ലാതെ കയറിയത്.
യോഗസ്ഥലത്തേയ്ക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റിന് സമീപം കണ്ട കച്ചവടക്കാരന്റെ കുടിലിലേയ്ക്കാണ് രാഹുല്‍ കയറിച്ചെന്നത്.
കച്ചവടക്കാരനോടും കുടുംബത്തോടും കുശലാന്വേഷണം നടത്തി. ഹസ്തദാനവും നല്‍കി, ഇറങ്ങും മുമ്പ് കുടുംബാംഗങ്ങളുടെ പേരും രാഹുല്‍ കുറിച്ചെടുത്തു. രാഹുലിനെക്കണ്ട് തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഭടന്മാര്‍ പാടുപെടുകയായിരുന്നു.
താന്‍ പാവങ്ങളുടെ കുടിലുകള്‍ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ യോഗത്തില്‍ രാഹുല്‍ ആഞ്ഞടിച്ചു.
'പയ്യന്‍ കുടിലുകള്‍ കയറുന്നു എന്ന് അവര്‍ പറയുന്നു. വിനയത്തോടെ പറയട്ടെ, ഞാന്‍ പയ്യനല്ല. ഗ്രാമങ്ങളിലെ പാവങ്ങളുടെ സ്ഥിതി അറിയാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞാന്‍ ശ്രമിക്കുന്നുണ്ട്.
പാവപ്പെട്ട ഗ്രാമീണരുടെ കഷ്ടപ്പാടുകള്‍ നീക്കിയാലേ ഇന്ത്യയ്ക്ക് പുരോഗതിയിലെത്താനാവൂ. രാഹുല്‍ ഇതിനുമുമ്പ് ഉത്തര്‍പ്രദേശില്‍ പതവണ പാവങ്ങളുടെ കുടിലുകള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ നിന്നും ഭക്ഷണം കഴിയ്ക്കുകയും രാത്രി തങ്ങുകയും ചെയ്തിരുന്നു.












Click it and Unblock the Notifications