Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം സര്‍വ്വേ കേന്ദ്രത്തെ അറിയിച്ചു: കോടിയേരി

Kodiyeri
തിരുവനന്തപുരം: അമേരിക്കന്‍ ഏജന്‍സിക്ക് വേണ്ടി തിരുവനന്തപുരത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കരിമഠം കോളനിയില്‍ സര്‍വേ നടത്തിയതിനെക്കുറിച്ച് നേരത്തെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇതിനിടെ രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 55 കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള സര്‍വ്വേ നടത്തിയതായുള്ള വിവപം പറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് ഒഴികെയുള്ള പ്രധാനസംസ്ഥാനങ്ങളിലെല്ലാം സര്‍വ്വേ നടത്തിയിട്ടുണ്ട്.

സര്‍വ്വേയ്ക്ക് നല്‍കിയ ചോദ്യാവലിയില്‍ മതപരമായ സ്പര്‍ധവളര്‍ത്തുന്ന ചാദ്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സര്‍വ്വേയ്‌ക്കെത്തിയവരെ നാട്ടുകാര്‍ തടഞ്ഞുവച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് മതവിദ്വേഷമുണ്ടാക്കുന്നതരത്തിലുള്ള പ്രവര്‍ത്തനം ആരോപിച്ച് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ടിഎന്‍എസ് ഇന്ത്യ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് സര്‍വ്വേ നടത്തിയത്. അമേരിക്കന്‍ സ്ഥാപനമായ പ്രിന്‍സസ് സര്‍വ്വേ എന്ന കമ്പനിക്കുവേണ്ടിയാണ് ഇവര്‍ സര്‍വ്വേ നടത്തിയതെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+