ജെഎസ്എസ് തോറ്റത് കോണ്‍ഗ്രസ് കാരണം: ഗൗരിയമ്മ

ജെഎസ്എസിനു കിട്ടിയ സീറ്റുകളില്‍ പലയിടത്തും കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. പലയിടങ്ങളിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായിരുന്നില്ല. കാലുവാരുന്ന സ്വഭാവം ജെഎസ്എസിനില്ല- ഗൗരിയമ്മ പറഞ്ഞു.
അതേസമയം, ഗൗരിയമ്മയുടെ ആരോപങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നു നിസഹകരണം ഉണ്ടായിട്ടില്ലെന്നും .റിബലുകളുടെ ഭീഷണി കൂടുതല്‍ ഉണ്ടായത് കോണ്‍ഗ്രസിനാണെന്നുമാണ് നേതൃത്വം പറയുന്നത്.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആലപ്പുഴ ഡിസിസി അറിയിച്ചു.
അതിനിടെ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി താമരാക്ഷന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ജെഎസ്എസ് നേതാക്കളുടെ അറിവോടെയെന്നാണു സൂചന. ഗൗരിയമ്മ ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications