Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നു: പിണറായി

Pinarayi
ആലുവ: ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം പാര്‍ട്ടി വിരുദ്ധമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

തിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ചു പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയ നിലപാടുകളാണു വിഎസും ആവര്‍ത്തിച്ചത്.ഞങ്ങളുടെ കൂട്ടത്തിലുള്ള ഏതൊരാളും പറയുന്ന കാര്യം.

മാധ്യമങ്ങളാണ് അതില്‍ വിവാദം കണ്ടെത്തുന്നത്. അവര്‍ വിഎസിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിയുടെയും എസ്ഡിപിഐയുടെയും സഹായം തേടി. സിപിഎമ്മിന്റെ അടിത്തറ ഭദ്രമാണ്- പിണറായി പറഞ്ഞു.

എന്നാല്‍ കൂടുതല്‍ വിമതര്‍ വിജയിച്ചല്ലോ എന്ന ചോദ്യത്തോടു പിണറായി പ്രതികരിച്ചില്ല. ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണെന്നായിരുന്നു മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+