ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം; യുഎസില്‍ വിവാദം

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കും മറ്റുമായി വന്‍തുക ചെലവിടുന്നതിനെതിരേ പ്രതിപക്ഷകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്തെത്തി.
ഒബാമയുടെ മുബൈ സന്ദര്‍ശനത്തിനു പ്രതിദിനം 900 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രതികരണം.
പ്രസിഡന്റിന്റെ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ക്കായി ഇത്രയധികം തുക ചെലവിടുന്നതു ദുര്‍വ്യയത്തിന് ഉദാഹരണമാണെന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി മിഷേല്‍ ബെക്മാന്‍ വ്യക്തമാക്കിയത്.
എന്നാല്‍ പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പുവരുത്തുകയെന്നതു പ്രഥമദൗത്യമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഈ വാദത്തെ പ്രതിരോധിച്ചത്.












Click it and Unblock the Notifications