ഒബാമയുടെ സുരക്ഷയ്ക്ക് പടക്കപ്പലുകളില്ല

വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളുവെന്ന് പെന്റഗണ്‍ വക്താവ് ജിയോഫ് മോറല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുഎസ് നേവിയുടെ പത്ത് ശതമാനം വരുന്ന കപ്പലുകള്‍ കടലില്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തിനായി പശ്ചാത്തലസൗകര്യം ഒരുക്കുകമാത്രമാണ് പെന്റഗണ്‍ ചെയ്തത്.
ഒരു വിമാനവാഹിനിയും 34 യുദ്ധക്കപ്പലുകളും മുംബൈയുടെ സമീപം അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്- മോറല്‍ വ്യക്തമാക്കി.
എന്നാല്‍ ഒബാമയുടെ സന്ദര്‍ശനത്തിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications