കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‍ബിഐ കാര്‍ഡ്സ് ലാഭത്തില്‍

Google Oneindia Malayalam News

മുംബൈ: എസ്‍ബിഐ ക്രഡിറ്റ് കാര്‍ഡ് കമ്പനി ലാഭത്തിലായി. വികസനത്തിനായി മാതൃ സ്ഥാപനങ്ങളില്‍ നിന്ന് കൂടുതല്‍ മൂലധന നിക്ഷേപം കണ്ടെത്താനുള്ള നീക്കത്തിലാണ് കമ്പനി.

ജി ഇ ക്യാപ്പിറ്റലുമായി ചേര്‍ന്നാണ് എസ്‍ബിഐ ക്രഡിറ്റ് കാര്‍ഡ് കമ്പനി തുടങ്ങിയത്. ഇന്ത്യയിലെ ഒരു ക്രഡിറ്റ് കമ്പനി ലാഭത്തിലാവുന്നത് ഇത് ആദ്യമാണ്. കൃത്യമായി ലാഭം എത്രയാണെന്ന പറയാന്‍ എസ്‍ബിഐ ചെയര്‍മാന്‍ ഒ പി ഭട്ട് തയാറായില്ല. ഓഡിറ്റിന് മുമ്പുള്ള ലാഭകണക്കാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതാണ് വെളിപ്പെടുത്താത്തതിന് കാരണം. കമ്പനിയുടെ പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന വേളയിലാണ് ഒ പി ഭട്ട് ഇത് വ്യക്തമാക്കിയത്.

1998 ല്‍ തുടങ്ങിയ കമ്പനിയില്‍ എസ്‍ബിഐയും ജി ഇ കാപ്പിറ്റലും കൂടി ഇതുവരെ 700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആകെ 1.8 കോടി കാര്‍ഡ് ഉടമകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇനിയും ഏറെ സാദ്ധ്യതകളാണ് ഉള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X