മിഷേല്‍ എന്തുധരിക്കും? ഫാഷന്‍ ലോകം ഉറ്റുനോക്കുന്നു
എന്നാല്‍ മുംബൈയിലെ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ മറ്റൊന്നിലാണ് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ വസ്ത്രങ്ങള്‍. മിഷേല്‍ ഫാഷന്റെയും വസ്ത്രധാരണത്തിന്റെയുമൊക്കെകാര്യത്തില് ശരിയ്ക്കും അപ് ടു ഡേറ്റ ആണ്.
അതുകൊണ്ടുതന്നെ മിഷേല്‍ അണിയുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ട്രെന്റ് വിളിച്ചോതുന്നവയായിരിക്കും. ഇതെന്തൊക്കെയാണെന്ന് കാണുകയാണ് ഫാഷന്‍ പ്രേമികളുടെ ലക്ഷ്യം.
ഇന്ത്യന്‍-അമേരിക്കന്‍ വസ്ത്ര ഡിസൈനര്‍മാരായ നീലം ഖാനും റേച്ചല്‍ റോയും രൂപകല്പന ചെയത വസ്ത്രങ്ങളാണ് ഇന്ത്യയിലെത്തുന്ന മിഷേല്‍ ഉപയോഗിക്കുക.
നീലംഅസീം ഖാന് എന്നിവര്‍ ഡിസൈന്‍ ചെയ്ത രണ്ടു വസ്ത്രങ്ങള്‍ മിഷേല്‍ ഓഡര്‍ ചെയ്തിരുന്നു. ആ വസ്ത്രത്തോടൊപ്പം അവര്‍ ധരിക്കുന്നത് നീലം ഖാന്റെ ഭാര്യ രഞ്ജനാ ഖാന് ഡിസൈന്‍ ചെയ്ത ആഭരണങ്ങളാണ്.
രണ്ടു ജോഡി വസ്ത്രങ്ങള്‍ മിഷേലിനായി തയാറാക്കി അയച്ചതായി മുംബൈയില്‍ ഡിസൈനറായ അസീം പറഞ്ഞു.
താന്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുഗുണമായ ശൈലിയിലുള്ള വസ്ത്രങ്ങള്‍ അണിയുന്നതില്‍ ശ്രദ്ധചെലുന്നയാളാണ് മിഷേല്‍. അതിനാല്‍തന്നെ ഓരോ രാജ്യസന്ദര്ശനങ്ങളിലും അവരുടെ വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു.