സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കണമെന്ന് കോടതി
തിരുവനന്തപുരം: വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ കേസില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കുമെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഒരു സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി ഇസ്ഹാക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ വെച്ച് ഇസഹാക്ക് എടുത്ത 10 ടിക്കറ്റുകള്‍ക്ക് ഭൂട്ടാന്‍ സര്‍ക്കാരിന്റെ സീലോ രഹസ്യ കോഡോ ഉണ്ടായിരുന്നില്ല.
ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് കേസില്‍ പ്രതിയാണ്. പക്ഷേ ഇയാളെ കണ്ടെത്താനായില്ല. വ്യാജ ലോട്ടറി വില്‍പ്പന കേസില്‍ ആദ്യമായാണ് സാന്റിയാഗോ മാര്‍ട്ടിനെതിരെ കേരളത്തില്‍ കേസെടുക്കുന്നത്.












Click it and Unblock the Notifications