കേരളത്തില്‍ കനത്ത മഴ പെയ്‌തേയ്ക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ച ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളമാകെ കനത്തമഴയും ചിലയിടങ്ങളില്‍ അതികനത്ത മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ജല്‍ ചുഴലിക്കാറ്റ് നെല്ലൂരിനു സമീപം കരയിലേക്കു കയറി പടിഞ്ഞാറോട്ടു നീങ്ങുകയാണ്. ഇതുമൂലം തെക്കെ ഇന്ത്യയിലാകെ മഴയുണ്ട്.
തുലാവര്‍ഷത്തിന്റെ ഭാഗമായിട്ടുള്ള ന്യൂനമര്‍ദവും ചുഴലിക്കാറ്റുമാണിത്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനിടയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications