ഇടുക്കിയില്‍ നേരിയ ഭൂചലനം
പൈനാവ്: ഇടുക്കി ജില്ലയില്‍ ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജലവൈദ്യുതപദ്ധതികള്‍ ഉല്‍പ്പെടുന്ന മൂലമറ്റം, ഉപ്പുതറ, കണ്ണാടിപ്പടി എന്നീ മേഖലയിലാണ് കാലത്ത് ആറുമണിയോടെ ഭൂചലനം അനുഭവപ്പെട്ടത്.
വീട്ടിനുള്ളില്‍ പാത്രങ്ങള്‍ കുലുങ്ങുന്ന ശബ്ദം കേട്ടതോടെ പലരും വീട്ടിനുള്ളില്‍ നിന്ന് പുറത്തേക്കോടി. 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്.
റിച്ചര്‍ സ്‌കെയിലില്‍ 3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇടുക്കിയില്‍ ആറ് ഭൂകമ്പ മാപിനി സ്‌റ്റേഷനുകള്‍ ഉണ്ടെങ്കിലും ഇവയൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുളമാവ് ഡാം, പവര്‍ ഹൌസ് എന്നിവയൊക്കെ മൂലമറ്റത്താണു സ്ഥിതി ചെയ്യുന്നത്. സ്ഥലം ഉദ്യോഗസ്ഥര്‍ പരിശോധിക്കും.












Click it and Unblock the Notifications