അശ്ലീലം ചൈനയില്‍ വന്‍ വ്യവസായം
ബീജിംഗ്: അശ്ലീല വ്യവസായം ചൈനയില്‍ പൊടി പൊടിയ്ക്കുകയാണ്. ചെറുതൊന്നുമല്ല ചൈനയിലെ അശ്ലീല വ്യവസായം. 2740 കോടി ഡോളറിന്റെ അശ്ലീല പ്രസാധനമാണ് ഒരു വര്‍ഷം ചൈനയില്‍ നടക്കുന്നത്.
അശ്ലീല പ്രസാധനത്തിന് തടയിടാനായി ചൈന കിണഞ്ഞ് ശ്രമിയ്ക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനായി വന്‍ ശ്രമങ്ങളാണ് നടത്തുന്നത്. അസ്ലീല നോവലുകളും മറ്റും ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും പ്രചരിപ്പിയ്ക്കുന്നത് തടയിടാനാണ് ചൈനയിലെ അധികൃതര്‍ ശ്രമിയ്ക്കുന്നത്.
ഇ ബുക്കുകള്‍ ഇറക്കുന്നതിന് നിയന്ത്രണങ്ങളും മാര്‍ഗ രേഖകളും ഉണ്ടാക്കിക്കൊണ്ട് അശ്ലീല വ്യവസായത്തെ ചെറുക്കാന്‍ ശ്രമിയ്ക്കുകയാണ് ചൈനയിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പബ്ലിക്കേഷന്‍. കണ്ടന്റ് ഉണ്ടാക്കുന്നതും എഡിറ്റ് ചെയ്യുന്നതും പ്രസിദ്ധീകരിയ്ക്കുന്നതും നിയന്ത്രിയ്ക്കാനുള്ള നീക്കത്തിലാണ് ഈ സര്‍ക്കാര്‍ ഏജന്‍സി. ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനും നിയന്ത്രണം കൊണ്ടുവരും. അശ്ലീല നോവലുകള്‍ തുടര്‍ന്നും പ്രസിദ്ധീകരിച്ചാല്‍ പൂട്ടല്‍ നടപടി നേരിടേണ്ടി വരുമെന്ന 47 സൈറ്റുകളെ അറിയിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി. വേറെ 122 സൈറ്റുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1332 പേരെ അശ്ലീല വിവസായം നടത്തിയതിന് ശിക്ഷിച്ചിട്ടുണ്ട്. അശ്ലീല സാഹിത്യം പ്രസാധനം നടത്തുക, വില്കുക, കൂടുതല്‍ പ്രതികള്‍ ഉണ്ടാക്കുക തുടങ്ങിയവയാണ് ഇവര്‍ ചെയ്ത കുറ്റങ്ങള്‍.












Click it and Unblock the Notifications