കൊളംബിയയില്‍ 19,000 കുട്ടികള്‍ വേശ്യാവൃത്തിയില്‍
ബൊഗോട്ട: കൊളംബിയയില്‍ ബാലവേലയും ബാലലൈംഗികത്തൊഴിലാകളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
ഇരുപത് ലക്ഷം കുട്ടികള്‍ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും 19,000 ത്തോളം കുട്ടികള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നരിക്കുന്നത്.
പലയിടങ്ങളില്‍ തൊഴിലെടുക്കുന്ന ഇരുപത് ലക്ഷത്തോളം കുട്ടികളില്‍ പകുതി പേര്‍ക്കും തൊഴിലിന് കൂലി ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാലവൃത്തി സംബന്ധിച്ചുള്ള മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലേതാണ് ഈ കണക്കുകള്‍. പ്രന്‍സ ലാറ്റിന ഒരു മാധ്യമ സ്ഥാപനമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൊളംബിയന്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയ കണക്കാണിതെന്നും ഇവര്‍ പറയുന്നു. അതേസമയം ലാറ്റിനമേരിക്കയിലെ ഖനികളില്‍ പത്തുലക്ഷത്തോളം കുട്ടികള്‍ പണിയെടുക്കുന്നുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications