കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് ഗ്രാമീണ ഐടി പാര്‍ക്കുകള്‍ക്ക് അനുമതി

Google Oneindia Malayalam News

കൊച്ചി: പുതിയ പത്ത് ഗ്രാമീണ ഐടി പാര്‍ക്കുകള്‍ക്ക് കൂടി അനുമതിയായി. സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പാണ് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയത്.

തൃശൂരിലെ കൊടകര, എറണാകുളത്തെ തിരുമാറാടി, കൊല്ലത്തെ വെളിയം, അഞ്ചല്‍, പൂതക്കുളം കണ്ണൂരിലെ മയ്യില്‍ എന്നീ പഞ്ചായത്തുകളിലാണ് പുതിയ ഐടി പാര്‍ക്കുകള്‍ തുടങ്ങാന്‍ അനുമതിയായത്. ഈ കേന്ദ്രങ്ങളില്‍ ടെക്നോളഡ്ജസ് എന്ന് വിളിയ്ക്കുന്ന പ്രവര്‍ത്തന മേഘലകള്‍ തുടങ്ങുകയാണ് ഉദ്ദേശം.

ഒഴി‍ഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളായിരിയ്ക്കും ഇതിനായി ഉപയോഗിയ്ക്കുക. കേരള സംസ്ഥാന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഈ കെട്ടിടങ്ങള്‍ പാട്ടത്തിനെടുക്കും. 90 വര്‍ഷത്തേയ്ക്കായിരിയ്ക്കും പാട്ടം. ഈ സ്ഥാപനം ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ പോലുള്ള സ്ഥാപനങ്ങള്‍ വഴിയായിരിയ്ക്കും ഐടി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക.

കുറഞ്ഞ ചെലവില്‍ ഐടി പ്രവര്‍ത്തനങ്ങള്‍ നടത്താവുന്ന സ്ഥലങ്ങള്‍ ആയതുകൊണ്ട് ഇതിന് പ്രീയം ഉണ്ടാവുമെന്നാണ് കരുതുന്നത്. പെരിനാട്ടില്‍ അസെന്റ ടെക്നോളജീസ് എന്ന സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ആളുകളാണ് ഇവിടെ ജോലി നോക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X