സിദ്ധാര്‍ഥ ശങ്കര്‍റേ അന്തരിച്ചു

നവംബര്‍ ആറ് ശനിയാഴ്ച വൈകിട്ട് 6.50ന് സൗത്ത് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡയാലിസിസ്സിന് വിധേയനായിരുന്നു.
1972-1977 കാലത്ത് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന റേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിന്തരാവസ്ഥയുടെ കാലത്ത് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു റേ. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ഥരില്‍ ഒരാളായിരുന്നു. അവസാന കാലത്ത് രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായും അകന്നുനിന്നിരുന്നു.












Click it and Unblock the Notifications