താജിന് പുറത്ത് വെടി, സുരക്ഷാ സംഘത്തിന് പരിഭ്രാന്തി

എന്നാല്‍ ഇത് അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്ന് പിന്നീട് കണ്ടെത്തി.
സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട അസിസ്റ്റന്‍റ് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എ. ചൗധരിയുടെ തോക്കില്‍ നിന്നാണ് ഈ അബദ്ധ വെടി പൊട്ടിയത്. മുംബൈ പോലീസ് കമ്മീഷണര്‍ ഈ വിവരം പിന്നീട് സ്ഥിരീകരിച്ചു. കാലിന് പരിക്കേറ്റ ചൗധരിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബാരക് ഒബാമ താമസിക്കുന്ന താജ് ഹോട്ടലിന് പുറത്ത് സുരക്ഷാ മേഘലയ്ക്കുള്ളിലായിരുന്നു സംഭവം. ഇതാണ് പരിഭ്രാന്തി പരത്താന്‍ കാരണമായത്. ചൗധരിയ്ക്ക് ഹോട്ടലിനകത്തെ സുരക്ഷയുടെ ചുമതലയായിരുന്നു. ഈ ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. എന്നാലും സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുന്നുണ്ടെന്ന് പോലീസ് കമ്മീഷണര്‍ സഞ്ജീവ് ദയാല്‍ പറഞ്ഞു.












Click it and Unblock the Notifications