ഡാമിലെ പണി പതിവെന്ന് കരുണാനിധി
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണികള്‍ നടത്തുന്നത് പതിവുകാര്യമാണെന്നും, ഇതിനെ കേരളം എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി എം. കരുണാനിധി. പണി നടത്തുന്നതില്‍ കേരള ജല വിഭവ വകുപ്പ് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അതൃപ്തി പ്രകടിപ്പിച്ചതിനോട് പ്രതികരിച്ചുകൊണ്ടാണ് കരുണാനിധി ഇത് പറഞ്ഞത്.
പതിവുള്ള അറ്റകുറ്റ പണികള്‍ നടത്താന്‍ സുപ്രീം കോടതി തമിഴ്നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് മുല്ലപെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഇക്കാര്യത്തെ കേരളം എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കരുണാനിധി അഭിപ്രായപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ 'മുരശ്ശൊലി'യിലെ പതിവുകോളത്തിലാണ് കരുണാനിധി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 114 വര്‍ഷത്തെ പഴക്കമുണ്ട്. സുരക്ഷ പരിശോധിക്കാനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി അണക്കെട്ട് പരിശോധിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി തമിഴ്‌നാട് അറ്റകുറ്റപ്പണി നടത്തുന്നതില്‍ കേരളത്തിനുള്ള ആശങ്ക പ്രേമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
അണക്കെട്ട് സുരക്ഷിതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തമിഴ്‌നാടിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കേരളം വ്യക്തമാക്കി.












Click it and Unblock the Notifications