Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോണി ചമ്മിണി കൊച്ചി മേയറാവും

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് വേണ്ടി വന്നു. ഒടുവില്‍ തിരഞ്ഞെടുപ്പിലൂടെ ടോണി ചമ്മിണിയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിസം കാരണമാണ് മേയര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഐ വിഭാഗവും എ വിഭാഗവും തമ്മിലാണ് മത്സരം നടന്നത്. കൗണ്‍സിലില്‍ നടക്കുന്ന തിര‍ഞ്ഞെടുപ്പില്‍ ടോണി ചമ്മിണി ആയിരിയ്ക്കും കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. 26 കൗണ്‍സിലര്‍മാരുടെ വോട്ടാണ് ടോണി ചമ്മിണിയ്ക്ക് കിട്ടിയത്. രാവിലെ മുതല്‍ യോഗത്തില്‍ സമവായ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇരു പക്ഷവും വഴങ്ങാന്‍ തയാറല്ലായിരുന്നു.

ഐ വിഭാഗം സമവായത്തിലൂടെ മേയറെ കണ്ടെത്തണമെന്ന നിലപാടിലായിരുന്നു. എന്നാല്‍ തുടക്കം മുതലേ വോട്ടിട്ട് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താമെന്നായിരുന്നു എ വിഭാഗത്തിന്റെ നിലപാട്. എ വിഭാഗത്തിന് കൗണ്‍സിലിലുള്ള മുന്‍തൂക്കമായിരുന്നു ഈ ആത്മവിശ്വാസത്തിന് കാരണം. അങ്ങനെ തന്നെ കാര്യങ്ങള്‍ അവസാനിയ്ക്കുകയും ചെയ്തു. കെപിസിസിയുടെ പ്രതിനിധിയായി തലേക്കുന്നില്‍ ബഷീര്‍ ഈ യോഗത്തിലുണ്ടായിരുന്നു.

കൊച്ചിയില്‍ മേയറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിയ്ക്കും ടോണി ചമ്മിണി. 30 വര്‍ഷത്തിന് ശേഷമാണ് കൊച്ചിയ്ക്ക് ഒരു കോണ്‍ഗ്രസ് മേയറെ ലഭിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+