ശിവദാസമേനോന്റെ മകളുടെ വീട് ആക്രമിച്ചു
മഞ്ചേരി: സിപിഎം നേതാവും മുന്‍മന്ത്രിയുമായ ടി ശിവദാസമേനോന്റെ മകളുടെ വീടിനുനേരെ കല്ലേറ്. നവംബര്‍ ആറ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മഞ്ചേരി കച്ചേരിപ്പടിയിലുള്ള വീടിനുനേരെ അജ്ഞാതര്‍ കല്ലെറിഞ്ഞത്.
കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. മുസ്ലീം ലീഗ് ഇത്തരം നികൃഷ്ടമായ പ്രവര്‍ത്തികള്‍ അവസാനിപ്പിയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications